മുക്കം: കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ ക്ലസ്റ്റർ കുടുംബസംഗമങ്ങൾക്ക് തുടക്കമായി. കക്കാട് ഇസ്ലാമിക് സെന്ററിൽ നടന്ന ക്ലസ്റ്റർ വാർഡ് മെമ്പർ ഹസീന ബഷീർ കുയ്യിൽ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ ചെയർമാൻ സമദ് കെ.സി അദ്ധ്യക്ഷത വഹിച്ചു. റഊഫ് കാരമൂല, സലീം വലിയപറമ്പ് ലഹരി വിരുദ്ധ ക്ലാസെടുത്തു. ഷൗക്കത്ത്, നടുക്കണ്ടി അബൂബക്കർ, പാറക്കൽ അബ്ദുൽകാദർ, തോട്ടത്തിൽ അഹമ്മദ്, ടി. ഉമ്മർ, ലുക്ക് മാൻ, ഉമ്മർ വി.പി, മുഹമ്മദ് കക്കാട് പ്രസംഗിച്ചു. അസീസ് തോട്ടത്തിൽ, സാദിഖലി പാറക്കൽ മഞ്ചറഅഹമദ് കുട്ടി, ടി.പി അബൂബക്കർ, സൈനബ, സക്കീന നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |