SignIn
Kerala Kaumudi Online
Monday, 14 September 2026 2.22 AM IST

പ്രതിഷേധപ്രകടനവും തെരുവുയോഗവും

photo
പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെതിരെ അപവാദ പ്രചരണം നടത്തിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച്

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് വി.എം. കമലാക്ഷിക്കെതിരെ അപവാദ പ്രചാരണവും ആക്ഷേപവും നടത്തുന്ന സുനിൽ ഉണ്ണികുളം എന്ന വ്യക്തിയ്ക്കെതിരെ പ്രസിഡൻ്റ് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്ത ബാലുശ്ശേരി പൊലീസിൻ്റെ സമീപനത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ പനങ്ങാട് മേഖല നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും തെരുവുയോഗവും നടത്തി. ഇയാൾ നടത്തുന്ന അപവാദ പ്രചാരണം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പനങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ബാലുശ്ശേരി കോട്ടയ്ക്കടുത്ത് സുനിലിൻ്റെ വീടിൻ്റെ സമീപം സമാപിച്ചു. പ്രതിഷേധമാർച്ച് പി.സി. പുഷ്പ ഉദ്ഘാടനം ചെയ്തു. കെ.ടി.ഷൈനി, പി.ഷിജി എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL