കൊടുവള്ളി: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത കൊടുവള്ളി നിയോജകമണ്ഡലത്തിലെ റോഡ്, പാലം നിർമാണ പ്രവൃത്തികളുടെ അവലോകന യോഗം പി.കെ. ഫിറോസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പരപ്പൻപൊയിൽ–പുന്നശ്ശേരി–കരാകുന്നത്ത് റോഡ് മാർച്ച് 30നകവും പള്ളിപ്പുറം–താമരശ്ശേരി റോഡ് നവംബർ 30നകവും പൂർത്തിയാക്കും. വെള്ളേച്ചാൽ–തെക്കേതൊടുക പാലം ജലനിരപ്പ് താഴുന്നതോടെ പുനരാരംഭിക്കും. കരുവാറ്റക്കടവ് പാലത്തിന്റെ നിർമാണവും രണ്ട് മാസത്തിനകം പുനരാരംഭിക്കും. അജിത് കുമാർ, ലിയ, മിഥുൻ, ഫാത്തിമ ബീവി, സുരേന്ദ്രൻ തുടങ്ങിയവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |