ബാലുശ്ശേരി: നിയോജകമണ്ഡലത്തിലെ കിനാലൂരിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്ന് കെ.എസ്.കെ.ടി.യു ബാലുശ്ശേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. എ.കെ. മണി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എൻ ആലി (പ്രസിഡൻ്റ്) എൽ. വി.വിലാസിനി, സബീഷ് മൊടക്കല്ലൂർ (വൈസ് പ്രസിഡൻ്റുമാർ) എം. ചന്ദ്രൻ (സെക്രട്ടറി) രവി തിരുവോട്, എ. ദേവി (ജോയൻ്റ് സെക്രട്ടറിമാർ), പി. ചന്ദ്രൻ (ട്രഷറർ) തെരഞ്ഞെടുത്തു. എൽ.വി. വിലാസിനി, കെ.ജി. ഷാജി, എൻ. ആലി, പി. ബാബുരാജ്, സി ബാലൻ, കെ.കെ.മുഹമ്മദ്, പി. സി.പുഷ്പ, രവി തിരുവോട് പ്രസംഗിച്ചു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |