മുക്കം: പി.കെ ഗണേശൻ രചിച്ച ക്യാമറ പേനയായ കാലം എന്ന ചലച്ചിത്ര നിരൂപണ ഗ്രന്ഥം മുക്കം ബി.പി മൊയ്തീൻ സേവാമന്ദിറിൽ പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ പ്രകാശനം ചെയ്തു. ഗണേശന്റെ ഭാര്യ ജലജ പുസ്തകം ഏറ്റുവാങ്ങി. ടി.പി അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.ഡോ. ജെയിംസ് പോൾ പുസ്തകാവതരണം നടത്തി. സജി കള്ളിക്കാട്ട്, ഇ.ടി രാജൻ പ്രസംഗിച്ചു. ബൈജു മേരിക്കുന്ന്, ജിബിൻ പോൾ, ഡോ.അബ്ബാസലി,സതീശൻ, വി. ഷഹീദ്, പിജെസി ,ആർ മൊയ്തു, വി ബിജിൽ, പി കെ ശശികുമാർ, വിജീഷ് പരവരി, ഷുക്കൂർ പുസ്തക ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |