വടകര: ഭാരത് സേവക് സമാജ് പുരസ്കാര ജേതാവ് എടയത്ത് ശ്രീധരനെ വടകര പൗരാവലി ആദരിച്ചു. കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പീയുഷ് നമ്പൂദിരിപ്പാട് ഉപഹാരം സമർപ്പിച്ച് മുഖ്യ പ്രഭാഷണം നടത്തി. എം.കെ. ഭാസ്കരൻ, കെ. ലീല, കെ. ശ്രീധരൻ, പുറന്തോടത്തു സുകുമാരൻ, പി. സോമശേഖരൻ, പ്രശാന്തി, വി.കെ. സന്തോഷ്‌കുമാർ, പി. ഹരീന്ദ്രനാഥ്, അഡ്വ. കായക്ക രാജൻ, അടിയേരി രവീന്ദ്രൻ, മണലിൽ മോഹനൻ, ടി. ശ്രീനിവാസൻ, വി.പി. രമേശൻ, പപ്പൻ നരിപ്പറ്റ, സി.കെ. സുധീർ, സുഗുണേഷ് കുറ്റിയിൽ, എടയത്ത് ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |