ചേരാപുരം: വേളം ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് സമഗ്ര പരിഷ്ക്കരണത്തിൻ്റെ ഭാഗമായുള്ള ജനകീയ ഫണ്ട് സമാഹരണത്തിന്റെ വേളം പഞ്ചായത്ത് തല ഉദ്ഘാടനം കൊല്ലിയിൽ കുഞ്ഞബ്ദുള്ളയിൽ നിന്ന് ഒരു ഓക്സിജൻ കോൺസെൻട്രറ്ററിന്റെ തുക സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.സി മുജീബ് റഹ്‌മാന് നിർവഹിച്ചു. പാലിയേറ്റീവ് സമഗ്ര പരിഷ്ക്കരണ ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി വാർഡ് 12, 13, 14 വാർഡുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രചരണ പൊതുയോഗം കെ.സി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു കെ.ടി.കെ അദ്ധ്യക്ഷത വഹിച്ചു. പി.കെ ബഷീർ, സൗദ തങ്കേച്ചാലിൽ, ജയന്തി പി.ടി, ടി.പി കാസിം, കെ സുരേഷ്, കെ.വി മുഹമ്മദലി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |