വടകര: രാഷ്ട്രീയ ജനതാദൾ ചോറോട് പഞ്ചായത്ത് ശില്പശാല ആർ.ജെ.ഡി ദേശീയ സമിതി അംഗം കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. എൻ.കെ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ.പി ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ കൃഷ്ണൻ, പ്രസാദ് വിലങ്ങിൽ, ശ്രീജേഷ് നാഗപള്ളി, കെ.എം നാരായണൻ, അജിതാ വിനോദ്, ജിതിൻ സി.എസ്, അഭിനന്ദ് എൻ.എം, കെ.പി സുരേന്ദ്രൻ, പി.ടി തങ്കമണി, കെ രവീന്ദ്രൻ, പി.കെ ഉദയകുമാർ പ്രസംഗിച്ചു. കെ രവീന്ദ്രന്റെ നേതൃത്വത്തിൽ പതാക ഉയർത്തിയതോടെ ശില്പശാല ആരംഭിച്ചു. മനയത്ത് ചന്ദ്രൻ വിഷയം അവതരിപ്പിച്ചു. പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വി.പി.പവിത്രൻ, നിജേഷ് ഡി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |