മുക്കം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും നഗരത്തിന്റെ സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിനുമായി മുക്കം നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം മുക്കം മിനി പാർക്കിൽ നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. കെ.പി. ചാന്ദ്നി നിർവഹിച്ചു. സി.എ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ അസീസ്, ബിന്ദു കെ.പി, ഭാവന വിനോദ്, മനീഷ ഉള്ളാട്ടിൽ, ബബിത മനോജ്, ഷജീഷ് വയലത്ത്, ധനിഷ, ദിവ്യ, അലി അക്ബർ, നളേശൻ, കെ.ടി. ശ്രീധരൻ, ഇ.കെ. രാജേഷ്, വി.കെ. മജീദ്, റാഷിദ് കുന്നത്ത്, എ കൃഷ്ണഗോപാൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |