മുക്കം: ഡൽഹി സമരവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെങ്കിൽ 'ഇല്ലീഗൽ എം.എൽ.എ' രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.കെ. കാസിം എം.എൽ.എയുടെ ഓഫീസിന് മുന്നിൽ ബി.ജെ.പി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മനോജ് നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റാന്റ് ബൈപ്പാസ് ജംഗ്ഷനിൽ നിന്നാരംഭിച്ച നഗരം ചുറ്റിയാണ് മാർച്ച് എം.എൽ.എ ഓഫീസിലേക്കെത്തിയത്. പി.എസ് അഖിൽ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ്കുമാർ ജി, പ്രജീഷ് പൂക്കാട്ട്, സി.ടി ജയപ്രകാശ്, ബാബു മൂലയിൽ, സി.കെ വിജയൻ, ബാലകൃഷ്ണൻ വെണ്ണക്കോട്, വിനോദ് പി.പി, സവിൻ കുമാർ, അഖിൽ ശ്രീധരൻ, വിജോ കളപ്പുരക്കൽ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |