കുറ്റ്യാടി: കെ. കൃഷ്ണന്റെ ഒന്നാം ചരമ വാർഷികം സി.പി.എം കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. സ്മൃതി കുടീരത്തിൽ ജില്ലാ സെക്രട്ടറി എം. മെഹബൂബിന്റെ നേതൃത്വത്തിൽ പുഷ്പചക്രം അർപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ പതാകയുയർത്തി. വൈകീട്ട് തൊട്ടിൽപാലത്ത് പ്രകടനത്തിനുശേഷം നടന്ന പൊതുസമ്മേളനം മുൻ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കെ.പി.എ.സിയുടെ അശ്വമേധം നാടകവും അരങ്ങേറി. കുന്നുമ്മൽ ഏരിയാ സെക്രട്ടറി പി.സി ഷൈജു അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ലതിക, കെ.കെ. ദിനേശൻ, കെ.കെ. സുരേഷ്, മേഘ പൊയിലുപറമ്പത്ത്, പി.ജി ജോർജ്ജ്, രാജീവൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |