മുക്കം: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി എം.എ.എം.ഒ കോളേജ് ഗണിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘മാനസികാരോഗ്യത്തിന് ഗണിതശാസ്ത്രം’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. എൻ.ഐ.ടി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഇ.കെ സാജിദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നോളജ് സിസ്റ്റം കോളേജ് ചാപ്റ്ററിന്റെ ഉദ്ഘാടനം എൻ.ഐ.ടി അസോസിയേറ്റ് പ്രൊ. ഡോ. ആശിഷ് അവസ്തി നിർവഹിച്ചു. ഡോ. ഇ.എം സന്ദീപ് പ്രബന്ധം അവതരിപ്പിച്ചു. എൻ.കെ അനൂപ് സെഷൻ നിയന്ത്രിച്ചു. ഡോ. പി.എം മിനി, ഒ.എം അബ്ദുറഹിമാൻ, സി.ജി ഷിബു, കെ. ത്രിവിക്രമൻ, പ്രൊ.എം.എ അജ്മൽ മുഈൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |