SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.31 AM IST

മുണ്ടക്കൈ ദുരന്തബാധിതരുടെ വാടകയും ദിനബത്തയും വൈകുന്നു ടൗൺഷിപ്പ് രണ്ടാംഘട്ട നറുക്കെടുപ്പും അനിശ്ചിതത്വത്തിൽ

wyd
ടൗൺഷിപ്പ്

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തബാധിതരുടെ വീട്ടുവാടകയും ദിനബത്തയും വൈകുന്നു. വാടക നൽകാൻ കഴിയാതെ ദുരിതത്തിലാണെന്ന് ദുരന്തബാധിതർ പരാതിയുമായി രംഗത്തെത്തി. വയനാട് ടൗൺഷിപ്പ് രണ്ടാംഘട്ട ഗുണഭോക്താക്കളുടെ നറുക്കെടുപ്പും അനിശ്ചിതത്വത്തിലാണെന്ന് ദുരന്തബാധിതരുടെ കൂട്ടായ്മ ആരോപിച്ചു. എല്ലാ മാസവും നാലാം തിയതിക്കകം വാടകയും ആദ്യ ആഴ്ചയ്ക്കകം ദിനബത്തയും അക്കൗണ്ടിൽ എത്താറുണ്ട്. എന്നാൽ ഒക്ടോബർ 13 ആയിട്ടും ഈ മാസത്തെ തുക ലഭിച്ചില്ലെന്ന് ദുരന്തബാധിതർ പറയുന്നു. താമസിക്കുന്ന വീടിന്റെ വാടക നൽകാൻ കഴിയാതെ പലരും വട്ടിപ്പലിശക്കാരെ ആശ്രയിക്കുന്ന സാഹചര്യമാണെന്ന് കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു.

രണ്ടാംഘട്ട പുനരധിവാസത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് നവംബർ ഒന്നിനുള്ളിൽ നടത്തണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ദുരന്തബാധിതർ മുന്നറിയിപ്പ് നൽകി. നിലവിൽ ടൗൺഷിപ്പ് പദ്ധതിയിലെ നിർമാണ പ്രവർത്തനങ്ങൾക്കും വേണ്ടത്ര വേഗതയില്ലെന്നും ഇവർ ആരോപിച്ചു. ദുരന്തബാധിതരുമായി ബന്ധപ്പെട്ട വായ്പ സർക്കാർ ഏറ്റെടുക്കുന്നതടക്കമുള്ള വിഷയങ്ങളിലും മെല്ലെപ്പോക്കാണെന്നും അവർ കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL