SignIn
Kerala Kaumudi Online
Thursday, 15 October 2026 5.28 AM IST

കുട്ടികൾക്ക് കൃഷിയറിവ് പകരാൻ  ഇനിയില്ല,​ നെല്ലാദ്ധ്യാപകൻ

nellachan
പാടത്ത് കുട്ടികൾക്ക് അറിവുകൾ പകർന്നുനൽകുന്ന പത്മശ്രീ ചെറുവയൽ രാമൻ

സുൽത്താൻ ബത്തേരി: പൈതൃക നെൽവിത്തുകളെക്കുറിച്ചും പരമ്പാരഗത നെൽകൃഷിയെക്കുറിച്ചുമറിയാൻ നെന്മേനി കുന്താണി ഗവ. എൽ.പി സ്‌കൂളിലെ വിദ്യാ‌ത്ഥികൾ രണ്ടാഴ്ച മുമ്പാണ് കമ്മനയിലെ ചെറുവയൽ രാമന്റെ വീട്ടിലെത്തിയത്. പാരമ്പര്യ വിത്തുകളുടെ സംരക്ഷകനായ നെല്ലച്ഛനെ കാണുന്നതിനും നെൽകൃഷിയെപറ്റി പഠിക്കുന്നതിനുമാണ് വന്നതെന്ന് കുട്ടികൾ അറിയിച്ചപ്പോൾ സുഖമില്ലാതിരുന്ന രാമേട്ടൻ വയലിൽപോയി കൃഷി കണ്ട് പഠിക്കാമെന്ന് പറഞ്ഞ് കുട്ടികളോടൊപ്പം ഇറങ്ങുകയായിരുന്നു.

അത്രമാത്രം കൃഷിയെ സ്നേഹിക്കുകയും അത് മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാകണമെന്ന ചിന്തയുമാണ് നെല്ലച്ഛനെ കുട്ടികളോടൊപ്പം ഇറങ്ങാൻ പ്രേരിപ്പിച്ചതെന്ന് കുന്താണി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ഓ‌ർക്കുന്നു. സ്‌കൂളിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്കൊപ്പമാണ് വിദ്യാർത്ഥികൾ രാമേട്ടന്റെ വീട്ടിലെത്തിയത്. പതിറ്റാണ്ടുകളായി സൂക്ഷിച്ചുവരുന്ന അപൂർവയിനം നെൽവിത്തുകൾ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ഓരോ വിത്തിന്റെയും പ്രത്യേകതകൾ വിശദീകരിച്ച് നൽകുകയും ചെയ്തു. നെൽകൃഷിചെയ്ത വയലിലൂടെ കുട്ടികൾക്കൊപ്പം നടന്ന ചെറുവയൽ രാമൻ കൃഷിയെക്കുറിച്ചും രീതികളെക്കുറിച്ചും കുട്ടികളുമായി പങ്കുവച്ചു. കൃഷിയെക്കുറിച്ച് സംവാദവും നടത്തി. കൃഷിയറിവുകൾ സ്വായത്തമാക്കിയാണ് അന്ന് കുട്ടികൾ മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL