SignIn
Kerala Kaumudi Online
Thursday, 15 October 2026 5.28 AM IST

എന്നും  കേരളകൗമുദിക്കൊപ്പം

raman
ചെറുവയൽ രാമൻ

ചേറുമണ്ണിന്റെ ഗന്ധമുള്ള ചെറുവയൽ രാമൻ തന്നെക്കുറിച്ച് കേരളകൗമുദി കോഴിക്കോട് യൂണിറ്റ് പുറത്തിറക്കിയ റിഥം എന്ന പുസ്തകം വാങ്ങാനായി കഴിഞ്ഞ ദിവസം എന്റെ വീട്ടിൽ ഓടിക്കിതച്ചെത്തി. ഓട്ടോറിക്ഷയിലായിരുന്നു വരവ്. റിഥം എന്ന പുസ്തകത്തിന് വേണ്ടിയായിരുന്നു ചെറുവയൽ രാമൻ അവസാനമായി സംസാരിച്ചതും. ഉള്ളു തുറന്നുള്ള സംസാരം. പുസ്തകം ഇറങ്ങിയപ്പോൾ അത് കാണണമെന്നായി. എത്തിച്ചുതരാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ക്ഷമയുണ്ടായിരുന്നില്ല. അതെങ്ങനെ എന്നറിയാൻ തിടുക്കം കാട്ടി. അങ്ങനെയാണ് ക്ഷമയില്ലാതെ രാമൻ വീട്ടിലെത്തിയത്. പേജുകൾ മറിച്ച് ലേഖനം ആകാക്ഷയോടെ നോക്കി. സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി.

ചൊവ്വാഴ്ച സന്ധ്യയ്ക്ക് ചെറുവയൽ രാമന്റെ മകൾ തങ്കമണി കരഞ്ഞുകൊണ്ട് എന്നെ ഫോണിൽ വിളിച്ചു. അച്ഛനെ തീരെ സുഖമില്ലാത്തത് കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയിട്ടുണ്ടെന്നും വിളിക്കാൻ പറഞ്ഞിട്ടുണ്ടെന്നും തങ്കമണി പറഞ്ഞു. അപ്പോൾത്തന്നെ ഒപ്പമുണ്ടായിരുന്ന മകൻ രമേശനെ വിളിച്ച് വിവരങ്ങൾ തിരക്കി. ഇന്നലെ വൈകീട്ട് നാല് മണിയോടെ കേൾക്കുന്നത് അദ്ദേഹം വിട്ടുപിരിഞ്ഞു എന്ന വിവരമാണ്. കേരളകൗമുദിയോട് എന്നും ഒരു പ്രത്യേക താത്പ്പര്യം ചെറുവയൽ രാമനുണ്ടായിരുന്നു. അധ:സ്ഥിത വിഭാഗത്തിന്റെ നാവ് എന്നാണ് അദ്ദേഹം പത്രത്തെ വിശേഷിപ്പിച്ചിരുന്നത്. കേരളകൗമുദി ആദരിച്ചപ്പോഴായിരുന്നു രാമന്റെ പരാമർശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL