വയൽ നാട് എന്ന പേരാണ് പിന്നീട് വയനാടായി പരിണമിച്ചത് എന്ന് പറയുന്നു. ചെറുവയൽ രാമന്റെ നെൽവയലിനുള്ള അഴകും സമ്പുഷ്ടിയും ആ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ഏകാന്തമായ ശ്രമങ്ങളായിരുന്നു. കുപ്പിച്ചില്ല് കുഴിച്ചിട്ടാലും മൂന്നാം നാൾ ഇല വരുന്ന വയനാടൻ മണ്ണിന്റെ ശരിയായ അവകാശിയായിരുന്നു ഈ നെല്ലച്ഛൻ. ഇന്നില്ലാതായ പലനെൽ വിത്തുകളും അദ്ദേഹത്തിന്റെ ശ്രമഫലമായി
വീണ്ടെടുക്കപ്പെട്ടു. കൃഷിക്കാർ പലരുണ്ടാവാം.
കൃഷിയോട് ഈ അളവിൽ പാഷനുള്ള ഒരാളെ നിങ്ങൾ കാണുകയില്ല. കൃഷിയിടത്തിൽ സദാ അദ്ധ്വാനിച്ചു രാമൻ, കൃഷിയുടെ മാഹാത്മ്യത്തെ പറ്റി സദാസംസാരിച്ചു രാമൻ. കൃഷിയുടെ ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടു രാമൻ. ചെറുവയൽ രാമൻ ഒരു വെറും പേരല്ല, ഒരു നിലപാടായിരുന്നു, ഭാവിയിലേക്ക് കരുതിവച്ച ഏറ്റവും മൂല്യമുള്ള നിലപാട്. പാടത്തെ നിലമെന്നും പറയാറുണ്ടല്ലോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |