രാമനാട്ടുകര: സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'നിർമലം – പുതുയുഗം ശുചിത്വകേരളം 100 ദിന ചലഞ്ചിന്റെ' ഭാഗമായി രാമനാട്ടുകര നഗരസഭയിൽ പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി ശുചീകരിക്കുന്നതിനും അവ സൗന്ദര്യവത്ക്കരിച്ച് മാലിന്യം വീണ്ടും നിക്ഷേപിക്കുന്നത് തടയുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കല്ലട മുഹമ്മദാലി നിർവഹിച്ചു. ഫൈസൽ പള്ളിയാളി അദ്ധ്യക്ഷത വഹിച്ചു. സനൽ കുമാർ, സുലോചന, കെ. കെ. മുഹമ്മദ്കോയ, സജിന റഷീദ്, ആയിഷ ജസ്ന, ഹാരിസ് പി.പി, ശശിധരൻ, അബ്ദുൽ സലാം, അർഷന ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |