പേരാമ്പ്ര: ലഹരിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവർ നിയമത്തിൻ്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാൻ ശിക്ഷാ നടപടികൾ കുറെ കൂടി കാര്യക്ഷമമാക്കണമെന്ന് ലഹരി നിർമ്മാർജ്ജനസമിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്നു മാസം നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തന പരിപാടികൾക്ക് യോഗം രൂപം നൽകി. എൽ.എൻ.എസ് കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടരി അബ്ദുൽ കരീം കോച്ചേരി ഉദ്ഘാടനo ചെയ്തു. പട്ടയാട്ട് അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ചേറമ്പറ്റ, ഷർമിന കോമത്ത്, മുജീബ് കോമത്ത്, സി.പി ഹമീദ്, പി.ടി.എം ഷാഫി, സീനത്ത് തറമൽ, കെ.എം അബ്ദുറഹ്മാൻ, പി.കുഞ്ഞമ്മദ് ഹാജി, ഇ.കെ ഹസ്സൻ അഹമദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |