കുറ്റ്യാടി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ 42-ാം ചരമ വാർഷികം കുറ്റ്യാടി കായക്കൊടി, മരുതോങ്കര, വേളം,നരിപ്പറ്റ മേഖലയിൽ ആചരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഛായ ചിത്രത്തിന്ന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കായക്കൊടിയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ഒ. രവീന്ദ്രൻ അദ്ധ്യക്ഷനായി. ദേവർകോവിലിൽ നടന്ന ചടങ്ങ് മണ്ഡലം പ്രസിഡന്റ് ഒ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.പി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. എലങ്കാരംകോട്ട് താഴ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി കൊരങ്കോട്ട് മൊയ്‌തു ഉദ്ഘാടനം ചെയ്തു. യു.വി രാജൻ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |