SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.46 AM IST

പ്രതിഷേധ മാർച്ചും പൊതുയോഗവും

prav
കേരള പ്രവാസി സംഘം പയ്യോളിയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രൻ മാങ്ങോട്ടിൽ ഉദ്ഘാടനം ചെയ്യു ന്നു

പയ്യോളി: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക പലമടങ്ങായി വർദ്ധിപ്പിച്ച കേരള സർക്കാർ നടപടിക്കെതിരെ കേരള പ്രവാസി സംഘം പയ്യോളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക, നോർക്ക ഡിവിഡൻ്റ് പദ്ധതി പുനഃസ്ഥാപിക്കുക, മരണാനന്തര സഹായം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു സമരം. പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രൻ മാങ്ങോട്ടിൽ ഉദ്ഘാടനം ചെയ്തു. പി.കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. റഷീദ് മേലടി, നാരായണൻ കൊളാരി, സി.ടി അസ്സയിനാർ, കുഞ്ഞിമൊയ്തീൻ, എ.ആർ.സി , കെ.വി സുരേഷ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL