കൊടുവള്ളി: വിസ്ഡം എജുക്കേഷൻ ബോർഡ് കൊടുവള്ളി കോംപ്ലക്സിന് കീഴിലുള്ള മദ്റസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'സർഗവസന്തം' അഡ്വ. പി.കെ ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറി ഐ.പി. മൂസ അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദലി, എം.കെ. മുഹമ്മദലി, ഹാഫിസ് മുഹമ്മദ് ഷിഹാദ്, എം.എ. ബഷീർ എളേറ്റിൽ വട്ടോളി, കെ.വി. മുഹമ്മദ് ഇസ്മായിൽ, അബുൽ കലാം വട്ടോളി, ഇംതിയാസ് തിരുവമ്പാടി എന്നിവർ പ്രസംഗിച്ചു. കാരന്തൂർ അൽ ഹിക്മ സൺഡേ മദ്റസ ഓവറോൾ ചാമ്പ്യന്മാരായി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |