SignIn
Kerala Kaumudi Online
Friday, 06 November 2026 5.49 AM IST

ജനകീയധർണ സംഘടിപ്പിച്ചു

kdy2-
കരുവൻ പൊയിൽ പോസ്റ്റ് ഓഫീസ് അടിച്ചുപൂട്ടുന്നതിനെതിരെയുള്ള ധർണ കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫീറ ഷമീർ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: വർഷങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന കരുവൻപൊയിൽ പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടാനുള്ള തപാൽ വകുപ്പിന്റെ നീക്കത്തിനെതിരെ കരുവൻപൊയിൽ പോസ്റ്റ് ഓഫീസ് പരിസരത്ത് ജനകീയ ധർണ നടത്തി. നഗരസഭ ചെയർപേഴ്സൺ സഫീറ ഷമീർ ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിലെ കരുവമ്പൊയിൽ, വാവാട്, മാനിപുരം തുടങ്ങിയ പോസ്റ്റ് ഓഫീസുകൾ ലാഭകരമല്ലെന്നു പറഞ്ഞ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പങ്കെടുത്തവർ ആവശ്യപ്പെട്ടു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. അബുലൈസ അദ്ധ്യക്ഷത വഹിച്ചു. ടി.പി. മജീദ്, ഇ.നാസർ , പി.പി. മുഹമ്മദ്, പി.ഖാദർ, എ.കെ.അബ്ദുല്ല സഖാഫി, ടി.കെ.പി. അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. പി.പി. ഫൈസൽ സ്വാഗതവും വി.സലാം നന്ദിയും പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL