SignIn
Kerala Kaumudi Online
Friday, 06 November 2026 5.49 AM IST

എച്ച്.പി.വി വാക്‌സിനേഷൻ

aadaram-
ഗർഭാശയ ഗള വാക്സിനേഷൻ സ്വീകരിച്ച വിദ്യാലയത്തിലെ പെൺകുട്ടികളേയും രക്ഷിതാക്കളെയും നഗരസഭ ചെയർപേഴ്സൺ കെ.പി ചാന്ദ്നി ആദരിക്കുന്നു

മുക്കം:​ ഗർഭാശയ ​ഗള ക്യാൻസറിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പായ ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) വാക്‌സിനേഷൻ നൽകുന്നതിൽ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് മാതൃകയായി മുക്കം നഗരസഭയിലെ എം.കെ.എച്ച്.എം.എം.ഒ ​ഗേൾസ് ഹൈസ്കൂൾ. മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ വാക്സിനേഷൻ ക്യാമ്പയിനിന്റെ ഭാ​ഗമായി ഈ വിദ്യാലയത്തിലെ 60 കുട്ടികളാണ് വാക്സിനേഷൻ സ്വീകരിച്ചത്. 14 വയസ് തികഞ്ഞ പെൺകുട്ടികൾക്കും 90 ദിവസത്തിനുള്ളിൽ 15 വയസ് തികയുന്നവർക്കുമാണ് വാക്സിനേഷൻ നൽകിവരുന്നത്. മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ന​ഗരസഭാ ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദ്നി, എം.കെ.എച്ച്.എം.എം.ഒ ഹൈസ്കൂൾ പ്രധാനദ്ധ്യാപികയ്ക്ക് ഉപഹാരം നൽകി. ഡിവിഷൻ കൗൺസിലർ ഷജീഷ് വായലത്ത്, മെഡിക്കൽ ഓഫീസർ ഡോ. രൂപ. ഇ.കെ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL