പേരാമ്പ്ര: വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഡോ. കെ.കെ. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. നവംബർ 21, 22 തിയതികളിലാണ് പേരാമ്പ്രയിൽ വെച്ച് ജില്ലാ സമ്മേളനം നടക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. രജീഷ് കുമാർ, നാസിദ, ബാബു കൊമ്മിണിയോട്ട്, സജീന, അനിരുദ്ധൻ, എ.എം. കുഞ്ഞിരാമൻ, എ.പി. ശ്രീജ, രാമചന്ദ്രൻ ഗുഡ് വിൽ, മുഹമ്മത്, നിർമ്മല സജീവ്, മാക്കൂൽ മുഹമ്മദ് പ്രസംഗിച്ചു. ബി.എം. മുഹമ്മത് സ്വാഗതവും സത്യൻ സ്‌നേഹ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |