പേരാമ്പ്ര: ഭിന്നശേഷി പെൺകുട്ടികളുടെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന പന്തിരിക്കര തണൽ സ്‌നേഹക്കൂട്ടിലെ അന്തേവാസികൾക്ക് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഉപഹാരം. സ്ഥാപനത്തിലെ കുട്ടികൾക്കായി മലബാർ ഗോൾഡ് നൽകിയ കുടകളുടെ വിതരണം തണൽ സ്‌നേഹക്കൂട്ട് കേന്ദ്രത്തിൽ നടന്നു. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുടകൾ സമ്മാനിച്ചത്. മലബാർ ഗോൾഡ് പേരാമ്പ്ര ഷോറൂം ഹെഡ് റനീഷ് കെ.കെയിൽ നിന്ന് തണൽ ചെയർമാൻ തണ്ടോറ ഉമ്മർ ഉപഹാരം ഏറ്റുവാങ്ങി. ഷമീർ പി.സി, കെ.കെ. അരുൺ, കെ.കെ. സൂപ്പി, തണൽ സ്‌നേഹക്കൂട്ട് ഭാരവാഹികൾ, മലബാർ ഗോൾഡ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |