പേരാമ്പ്ര: പേരാമ്പ്ര ഡിഗ്നിറ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ നവീകരിച്ച ഓഡിറ്റോറിയം ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു. കോളേജ് കമ്മിറ്റി പ്രസിഡന്റ് പി കെ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. അസെറ്റ് ചെയർമാൻ സി.എച്ച് ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊ: എം മുഹമ്മദ് അസ്‌ലം റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളായ കെ ഇമ്പിച്യാലി , അബ്ദുസ്സലാം, ബഷീർ എം.സി , പ്രദീപൻ വി.കെ, പിടി ഇബ്രാഹിം , അജ്നാസ് ടി. എം, ആസിഫ് സി.കെ പ്രസംഗിച്ചു. കോളേജ് കമ്മിറ്റി സെക്രട്ടറി.എ കെ അബ്ദുൽ അസീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനുഷ ശങ്കർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |