SignIn
Kerala Kaumudi Online
Monday, 06 July 2026 10.29 AM IST

കുറ്റ്യാടിയിൽ ജനജാഗ്രതാസദസ്

news
സിറ്റിസൺസ് ഫോറം കുറ്റ്യാടി ടൗണിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസിൽ.സി.കെ കരുണാകരൻ സംസാരിക്കുന്നു.

കുറ്റ്യാടി: കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന മയക്കുമരുന്ന് വിപണനത്തിനും കുറ്റകൃത്യങ്ങൾക്കുമെ തിരെ സിറ്റിസൺസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസ് കുറ്റ്യാടി ടൗണിന് സമീപം ജനജാഗ്രതാസദസ് സംഘടിപ്പിച്ചു. പ്രൊഫ. വി. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. മൊയ്‌തു കണ്ണങ്കോടൻ അദ്ധ്യക്ഷനായി. എക്സൈസ് ഉദ്യോഗസ്ഥൻ കെ. സി. കരുണാകരൻ മയക്കുമരുന്ന് വിപത്തിനെതിരെ ബോധവത്കരണ പ്രഭാഷണം നടത്തി. സി. കെ. കരുണാകരൻ, ടി. നാരായണൻ വട്ടോളി, ജമാൽ പാറക്കൽ, ഡൽഹി കേളപ്പൻ, ഗഫൂർ മലോപ്പൊയിൽ എന്നിവർ പ്രസംഗിച്ചു . യുവജനങ്ങളെ ലഹരിക്കെതിരെ അണിനിരത്താൻ സിറ്റിസൺസ് ഫോറം ഒരു വർഷം നീണ്ടുനിൽക്കുന്ന കർമപരിപാടികൾ ആസൂത്രണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL