
തിരൂർ: വളവന്നൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ രണ്ട് റോഡുകൾ നാടിന് സമർപ്പിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് നവീകരണം പൂർത്തിയായത്. ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് 447 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച വെട്ടാറപ്പ് തവിടംകാട് റോഡ്, രണ്ടരലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച വെട്ടാറത്ത് ചോമലപ്പടി റോഡുകളാണ് നാടിന് സമർപ്പിച്ചത്. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ മയ്യേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.കെ. നസീജ, പി.സി. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. റഫ്സൽ പാറയിൽ, എൻ.സി. നവാസ്, മുസ്തഫ ഹാജി, ടി.പി. അബ്ദുൽ കരീം, എം.ടി. ഹസൈനാർ ഹാജി, മാനുട്ടി എളയോടത്ത്, ഷംസു , ജൗഹർ കുറുക്കോളി, ബഷീർ അഹമ്മദ് പാറയിൽ, ഹാരിസ് അലങ്കാർ , അസീസ് കുറുക്കോളി, നിസാമുദ്ദീൻ അരയാലൻ, എം.ടി.ജാബിർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |