SignIn
Kerala Kaumudi Online
Friday, 23 October 2026 7.26 AM IST

ക്ഷേമ പെൻഷന് പുറത്ത് 35,​947 പേർ

cccc

മലപ്പുറം: സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുള്ള മസ്റ്ററിംഗ് നടത്താതെ 35,​947 പേർ. സമയപരിധി അവസാനിച്ചതോടെ ഇവർക്ക് പെൻഷൻ ലഭിക്കില്ല. ജില്ലയിൽ 5,​31,​423 പേരാണ് സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നത്. 4,​95,​476 പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. മസ്റ്ററിംഗ് കാലാവധി ജൂലായിൽ അവസാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ പേർ അവശേഷിച്ചതോടെ സർക്കാർ സമയപരിധി സെപ്തംബറിലേക്ക് കൂടി നീട്ടിയിരുന്നു. സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി ചെയ്യുന്ന പ്രക്രിയയാണ് മസ്റ്ററിംഗ്. വിധവ പെൻഷൻ പുനർവിവാഹിതയാണോ എന്നതിനുള്ള പരിശോധനയാണ്. പ്രത്യേക പോർട്ടലിലൂടെ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്.

ആഗസ്റ്റിൽ 63,789 പേരാണ് ക്ഷേമ പെൻഷൻ മസ്റ്ററിംഗ് പൂർത്തായിക്കാൻ അവശേഷിച്ചിരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഉണ്ടായിരുന്നതും മലപ്പുറത്തായിരുന്നു. മസ്റ്ററിംഗ് കാലാവധി നീട്ടിയതിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്ക്കരണം ശക്തമാക്കിയതോടെയാണ് ജില്ലയിലെ അവസ്ഥ മെച്ചപ്പെട്ടത്.

മസ്റ്ററിംഗിൽ പിന്നിൽ ഇവിടങ്ങളിൽ

ഗ്രാമപഞ്ചായത്ത് ................ മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർ

കുറ്റിപ്പുറം 705
മാറഞ്ചേരി 626
ഒഴൂർ 549
വട്ടംകുളം 519
ആലങ്കോട് 519
തൃപ്രങ്ങോട് 506
തവനൂർ 553

മുനിസിപ്പാലിറ്റി ..................... പൂർത്തിയാക്കാത്തവർ
പൊന്നാനി ............................... 953
പരപ്പനങ്ങാടി ............................ 941
താനൂർ ...................................... 687
കൊണ്ടോട്ടി ............................... 573
മഞ്ചേരി ...................................... 549
മലപ്പുറം ...................................... 521
തിരൂരങ്ങാടി ............................. 503

മുന്നിൽ ഇവർ
മൂത്തേടം - 133
ചാലിയാർ - 136
പൊന്മുണ്ടം - 141
മക്കരപ്പറമ്പ് - 143
ചോക്കാട് - 146
മുതുവല്ലൂർ- 155
ഏലംകുളം - 152
കൂട്ടിലങ്ങാടി - 157
മങ്കട - 179
മൊറയൂർ - 181
പോരൂർ - 190
ഊരകം - 194
പുൽപ്പറ്റ - 198

കർഷക തൊഴിലാളി പെൻഷൻ
ആകെ:
23,​090
പൂർത്തീകരിച്ചവർ: 22,​031

ശേഷിക്കുന്നത്: 1,​059


വാർദ്ധക്യകാല പെൻഷൻ

ആകെ: 2,​90,​821
പൂർത്തീകരിച്ചവർ: 2,​67,​597

ശേഷിക്കുന്നത്: 23,224


അംഗപരിമിതർക്കുള്ള പെൻഷൻ
ആകെ:
56,​553
പൂർത്തീകരിച്ചത്: 52,​705

ശേഷിക്കുന്നത്: 3,​848

അവിവാഹിതരായ 50 വയസ് കഴിഞ്ഞ സ്ത്രീകൾ

ആകെ: 6,​590
പൂർത്തീകരിച്ചത്: 6,​323

ശേഷിക്കുന്നത്: 267

വിധവ പെൻഷൻ
ആകെ -
1,​54,​369
പൂർത്തീകരിച്ചത് 1,​46,​820

ശേഷിക്കുന്നത്: 7,​549

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL