SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

കുതിച്ച് പച്ചക്കറി വില

cccc

മലപ്പുറം: കനത്ത മഴയിൽ കർണാടകയിലും തമിഴ്‌നാട്ടിലും വ്യാപകമായി കൃഷി നശിച്ചതോടെ ജില്ലയിൽ പച്ചക്കറി വില ഉയരുന്നു. ഒരാഴ്ചക്കിടെ ചില പച്ചക്കറികൾക്ക് വില ഇരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. നാടൻ പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതിനാൽ വില വർദ്ധനവ് പിടിച്ചുനിറുത്താനാവുന്നില്ല. ഒരു ഇടവേളയ്ക്ക് ശേഷം തക്കാളി വിലയിൽ കാര്യമായ വർദ്ധനവുണ്ടായി. കിലോയ്ക്ക് 50- 55 രൂപ നൽകണം. ഗുണ്ടൽപേട്ട, മൈസൂരു, ബംഗളൂരു, ഒട്ടംഛത്രം, മേട്ടുപാളയം, ഊട്ടി, വേലത്താവളം എന്നീ മൊത്ത വിതരണ മാർക്കറ്റുകളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത്. ഇതിൽ തന്നെ ഗുണ്ടൽപ്പേട്ട മാർക്കറ്റിൽ നിന്നാണ് കൂടുതലും. തക്കാളിയുടെ വരവും ഗുണ്ടൽപ്പേട്ടിൽ നിന്നാണ്. തുടർച്ചയായി പെയ്ത മഴയിൽ വിളവിന് പാകമായ തക്കാളി നശിച്ചതാണ് വില വർദ്ധനവിന് കാരണം. നാടുകാണി ചുരം വഴി ദിനംപ്രതിയുള്ള പച്ചക്കറി വരവിൽ 50ൽ അധികം ലോഡിന്റെ കുറവ് ഉണ്ടെന്ന് പച്ചക്കറി മൊത്തക്കച്ചടക്കാർ പറയുന്നു. വെളുത്തുള്ളി വില വീണ്ടും 300 കടന്നിട്ടുണ്ട്. ഗുണമേന്മ അനുസരിച്ച് കിലോയ്ക്ക് 340 മുതൽ 380 രൂപ വരെയാണ് വില.

പച്ചക്കറി ............ വില (കിലോ )​

സവാള ............... 55 - 58
ഉരുളക്കിഴങ്ങ് .... 40 - 45
വെണ്ട ................ 60
മുരിങ്ങക്കായ ... 75 - 80
വഴുതനങ്ങ ....... 50
കാബേജ് ............ 38 - 40
കാരറ്റ് ................. 60
ബീറ്റ്റൂട്ട് .............. 60 - 65
പയർ ................... 90
ബീൻസ് .............. 140 - 150
വെള്ളരി ................ 30
ചേന .................. 68 -70
പച്ചക്കായ ......... 48 - 50
കൈപ്പ ................ 50
ചെറുനാരങ്ങ .... 100
പച്ചമുളക് ........... 60
ഇഞ്ചി .................. 100

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL