
വളാഞ്ചേരി: ഉപ തിരഞ്ഞെടുപ്പുകളിൽ ഐക്യ ജനാധിപത്യ മുന്നണി നേടിയ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. വളാഞ്ചേരി മുനിസിപ്പൽ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൾ ഗഫൂർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, കെ.വി. ഉണ്ണികൃഷ്ണൻ, ടി.കെ. ആബിദലി, മുഹമ്മദലി നീറ്റുകാട്ടിൽ, സി. അബ്ദുൽ നാസർ, രാജേഷ് കാർത്തല, പി.പി. ഷാഫി,പി.പി ഹമീദ്, പി. നസീറലി, നൗഫൽ പാലാറ, ഭക്തവത്സലൻ, വി.പി. അബ്ദുറഹ്മാൻ എന്ന മണി, അജേഷ് പട്ടേരി, സി.എം. റിയാസ്, മുജീബ് വാലാസി, അൻവർ മുളമുക്കിൽ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |