SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

അമൃത് പദ്ധതി: മലപ്പുറം മണ്ഡലത്തിൽ കുടിവെള്ള പ്രവൃത്തികൾക്ക് 6.87 കോടിയുടെ ഭരണാനുമതി

bbbb

മലപ്പുറം: അമൃത് 2.0 പദ്ധതിയിൽ സ്റ്റേറ്റ് വാട്ടർ ആക്ഷൻ പ്ലാൻ മൂന്നാം ഘട്ട പ്രവൃത്തികളിൽ ഉൾപ്പെടുത്തി മലപ്പുറം നിയോജക മണ്ഡലത്തിലെ പാണക്കാട്, മേൽമുറി വില്ലേജുകളിലെ മിനി കുടിവെള്ള പദ്ധതികളുടെ അഡീഷണൽ പ്രവൃത്തികൾക്ക് 6.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. ഉബൈദുള്ള എം.എൽ.എ അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും നഗരസഭയുടെയും സംയുക്ത വിഹിതമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. കേന്ദ്ര സർക്കാരിന്റെ വിഹിതമായി 2.81 കോടിയും സംസ്ഥാന സർക്കാരിന്റേത് 2.10 കോടിയും നഗരസഭയുടേത് 1.96 കോടിയും ആയിരിക്കും. അമൃത് 2.0 ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി ഈ വില്ലേജുകളിൽ 7.5 എം.എൽ.ഡി സംഭരണശേഷിയുള്ള ജല ശുദ്ധീകരണശാല നിർമ്മിക്കുന്നതിന് 7.60 കോടി രൂപയുടെ ഭരണാനുമതി ജനുവരിയിൽ ലഭിച്ചിരുന്നു. അതിന്റെ സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ സ്വീകരിച്ചു വരികയാണ്.

ജൽജീവൻ മിഷനു കീഴിൽ പണികൾ പുരോഗമിക്കുന്ന പുൽപ്പറ്റ, പൂക്കോട്ടൂർ മൊറയൂർ സമഗ്ര കുടിവെള്ള പദ്ധതി, കോഡൂർ കാലമ്പറമ്പ് കുടിവെള്ള പദ്ധതി, അമൃത് പദ്ധതിക്കു കീഴിലുള്ള ഇരുമ്പുഴി കരുമാഞ്ചേരി പദ്ധതി, മലപ്പുറം നഗരസഭയിലെ പാണക്കാട്, മേൽമുറി പദ്ധതികൾ എന്നിവ യാഥാർത്ഥ്യമാകുന്നതോടെ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും. പുതുതായി ഭരണാനുമതി ലഭിച്ച പ്രവൃത്തികൾക്ക് ഉടൻ സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL