SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

അതിഥി തൊഴിലാളികൾക്കായി 'അതിഥി ആപ്പ്'

മലപ്പുറം: കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും ഇൻഷ്വറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുന്നതിനായി സർക്കാർ 'അതിഥി ആപ്പ്' ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകളും കരാറുകാരും തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളും തൊഴിലാളികളുടെ വിവരങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്‌മെന്റ്) അറിയിച്ചു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്‌ട്രേഷൻ നടത്താം. Athidhi.lc.kerala.gov.in എന്ന പോർട്ടലിലും മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. സഹായം ആവശ്യമുള്ള പക്ഷം അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ, ജില്ലാ ലേബർ ഓഫീസുമായോ ബന്ധപ്പെടാം.
ജില്ലാ ലേബർ ഓഫീസ്, മലപ്പുറം: 04832734814, അസി. ലേബർ ഓഫീസ് പെരിന്തൽമണ്ണ: 8547655606, അസി.ലേബർ ഓഫീസ് പൊന്നാനി: 8547655627, അസി.ലേബർ ഓഫീസ് തിരൂരങ്ങാടി: 8547655622, അസി.ലേബർ ഓഫീസ് തിരൂർ: 8547655613, അസി. ലേബർ ഓഫീസ് നിലമ്പൂർ: 8547655605, അസി. ലേബർ ഓഫീസ് മലപ്പുറം: 8547655604, അസി. ലേബർ ഓഫീസ് കൊണ്ടോട്ടി: 8547655608.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL