മലപ്പുറം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരൂർ എസ്.എസ്. എം.പോളിടെക്നിക്കിൽ 'പ്രയുക്തി' എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ സുനിത എസ്.വർമ്മ അദ്ധ്യക്ഷയായിരുന്നു. തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര, വളണ്ടിയർ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 44 പമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 1,520 ഒഴുവുകളിലേക്ക് 510 ഉദ്യോഗാർത്ഥികൾ പങ്കെടുത്തതിൽ 138 പേരെ തിരഞ്ഞെടുത്തു. 356 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |