
മലപ്പുറം: ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷന് കീഴിൽ ജനുവരി 4,5 തീയതികളിലായി വടക്കുംപുറം എ.യു.പി സ്‌കൂളിൽ സംഘടിപ്പിക്കുന്ന കബ് ബുൾബുൾ ഉത്സവിന് തുടക്കമായി. സി.എ.പി.എഫ് അസിസ്റ്റന്റ് കമാൻഡന്റ് സഫുവാൻ നെല്ലിയാളി ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റർ വി.പി. അലി അക്ബർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൗട്ട് ജില്ലാ കമ്മിഷണർ എം. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫൗണ്ടേഷൻ ഡേ അവാർഡ് വിതരണത്തിന് വി.പി. റഷീദ് നേതൃത്വം നൽകി.
ജില്ലാ ട്രെയ്ംഗ് കമ്മിഷണർ വി കെ കോമളവല്ലി, ജില്ലാ സെക്രട്ടറി പി.ജെ.അമീൻ, ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ ജിബി ജോർജ്, സ്‌കൗട്ട് വിഭാഗം എ.ഡി.ഓ.സി മുഹമ്മദ് അമീൻ, ഗൈഡ് വിഭാഗം എ.ഡി.ഓ സി.പി. ഷാഹിന, പി.മുഹമ്മദ് യാസിർ, പി.പ്രിയലത, മീഡിയ കോ- ഓർഡിനേറ്റർ വി.ഹഫീസ് മുഹമ്മദ്, കെ.ടി. ജിജി, വി.സ്മിത, രക്ഷാകർതൃ സമിതി അംഗം പി.അനീഷ, വി.കെ. ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു.
ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട് സ്വാഗതവും ഉത്സവ് കോഡിനേറ്റർ കെ.പി വഹീദ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |