
മലപ്പുറം : ജൂനിയർ റെഡ്ക്രോസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജെ.ആർ.സി കേഡറ്റുകൾ മുഖേന നടത്തിയ സാമ്പത്തിക സഹകരണത്തോടെ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനം പൂപ്പലം ഒ. യു.പി സ്കൂളിൽ നടന്നു. ഐ.ആർ.സി.എസ് ജില്ലാ ചെയർമാൻ ജി.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം അസി. കളക്ടർ വി.എം. ആര്യ ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് ജില്ലാ സെക്രട്ടറി പി. വാസു, അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പർ ജൂലി, പ്രധാനാദ്ധ്യാപകൻ കെ.കെ. മുഹമ്മദ് അൻവർ, സ്കൂൾ മാനേജർ കെ.ടി. ഉമ്മർ, ജെ.ആർ.സി മുൻ ജില്ലാ പ്രസിഡന്റ് ഷാജഹാൻ, ജെ.ആർ.സി ജില്ലാ കോ-ഓർഡിനേറ്റർ ഷഫ്ന ടീച്ചർ, ജെ.ആർ.സി ജില്ലാ പ്രസിഡന്റ് ഹസ്സൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |