
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബ്ബ് രക്ഷിതാക്കൾക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക കെ.കെ സൈബുന്നീസ ഉദ്ഘാടനംചെയ്തു. കുളിസോപ്പ് ,അലക്കുസോപ്പ് ,ഗ്ലിസറിൻ സോപ്പ്, ട്രാൻസ്പരന്റ് സോപ്പ് ( പിയേഴ്സ് ), സോപ്പുപൊടി, ഡിഷ് വാഷ് ലിക്വിഡ് , ഹാർപിക് ,ക്ലോത്ത് വാഷ് ലിക്വിഡ് , ഹാന്റ് വാഷ് , ഫ്ളോർവാഷ് ,ഷവർ ജെൽ, ഫിനോയിൽ , കംഫർട്ട് , തുള്ളി നീലം, കാർ വാഷ് എന്നീ ഇനങ്ങളിലാണ് പരിശീലനം നടന്നത്. ശിൽപ്പശാലയ്ക്ക് സുമൻ പോൾ, സി.പി ലരീഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |