
വളാഞ്ചേരി: ജി.എച്ച്.എസ്.എസിലെ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുന്ന 'ഗേൾസ് ടാലന്റ് സ്‌കോളർഷിപ്പ് ' പരീക്ഷയിൽ വിജയിച്ച വട്ടപ്പാറ വടക്കെ കൊളമ്പ് തടിയൻ കോട് പറമ്പിൽ സുനിൽ-സി.പി. ഷീബ ദമ്പതികളുടെ മകളും ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ ടി.പി നിരഞ്ജനയ്ക്ക് ട്രോഫിയും സ്‌കോളർഷിപ്പ് തുകയും വിതരണം ചെയ്തു. വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ മുജീബ് വാലാസി ട്രോഫി കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ സുരേഷ് പൂവാട്ടു മീത്തൽ സ്‌കോളർഷിപ്പ് തുക വിതരണം ചെയ്തു. അദ്ധ്യാപകരായ ആർ. താര, ഇ.എസ്. നിഷ
എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |