പെരിന്തൽമണ്ണ: കൊളത്തൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് അതിൽ രജിസ്റ്റർ ചെയ്ത പാവപ്പെട്ടവരും നിരാലംബരുമായ രോഗികൾക്കും മറ്റും വിതരണം ചെയ്യുവാൻ ആവശ്യമായ ബ്ലാങ്കറ്റുകൾ നൽകി. ടാറ്റാ ക്രോമാ പെരിന്തൽമണ്ണ യൂണിറ്റാണ് പാലിയേറ്റീവ് ബ്ലാങ്കറ്റുകൾ നൽകിയത്.
ടാറ്റാ ക്രോമാ പെരിന്തൽമണ്ണ യൂണിറ്റ് ചീഫ് അക്കൗണ്ടന്റ് ഇല്ലിയാസിൽ നിന്ന് പാലിയേറ്റീവ് കെയർ എക്സിക്യൂട്ടീവ് അംഗങ്ങളായ യുസുഫ് മാഷ്, ഇ.പി.ഇബ്രാഹിം എന്നിവർ ഏറ്റുവാങ്ങി. കൊളത്തൂർ വ്യാപാര ഭവനിൽ ചേർന്ന ചടങ്ങിൽ മങ്കട മണ്ഡലം വ്യാപാരി വ്യവസായി പ്രസിഡന്റ് ഷബീർ ഐവ, പറവ ഹനീഫ, ഉസ്മാൻ ഓണപ്പുട തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |