കൊണ്ടോട്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി സീസോൺ കലോത്സവത്തിന്റെ നാലാം ദിനം അവസാനിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിനെ അട്ടിമറിച്ച് പോയിന്റ് നിലയിൽ മുന്നിലെത്തി മമ്പാട് എം.ഇ.എസ് കോളേജ്. 75 വിഭാഗങ്ങളിലായി മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 156പോയിന്റുമായി മമ്പാട് എം.ഇ. എസ് കോളേജ് ഒന്നാം സ്ഥാനത്തും 139പോയിന്റുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് രണ്ടാം സ്ഥാനത്തും 128 പോയിന്റുമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് മൂന്നാം സ്ഥാനത്തും 65പോയന്റുമായി ആതിഥേയരായ കൊണ്ടോട്ടി ഇ. എം.ഇ. എ കോളേജ് നാലാം സ്ഥാനത്തും തുടരുകയാണ്. '
64 മത്സരയിനങ്ങളാണ് പൂർത്തിയായിരുന്നത്. ഇന്നലെ അഞ്ചുവേദികളിലായി 11 വ്യക്തിഗത ഇനങ്ങളും മൂന്ന് ഗ്രൂപ്പ് ഇനങ്ങളിലുമായി 14 മത്സരയിനങ്ങൾ പൂർത്തിയായി.
21 മത്സരയിനങ്ങൾ കൂടിയാണ് ബാക്കിയുള്ളത്.അഞ്ച് ദിവസങ്ങളിലായി ഇ. എം.ഇ. എ കോളേജിൽ നടക്കുന്ന സീസോൺ കലോത്സവത്തിൽ 138 കോളേജുകളിൽ നിന്നുള്ള 4232 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.
6 വേദികളിൽ 106 മത്സര ഇനങ്ങളാണ് അരങ്ങേറുന്നത്. സ്റ്റേജിതര മത്സരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |