കോട്ടക്കൽ: 40 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കാടാമ്പുഴ ദേവസ്വം സൂപ്രണ്ട് പി. വിക്രമന് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ(ഐ.എൻ.ടി.യു.സി) കാടാമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. സമ്മേളനം കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. കാടാമ്പുഴ ക്ഷേത്രം മേൽശാന്തി ഹരി എമ്പ്രാന്തിരി ഭദ്രദീപം തെളിയിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സുരേന്ദ്രൻ വിക്രമന് ഉപഹാരം നൽകി. മുൻ കാടാമ്പുഴ ദേവസ്വം മാനേജർ ആയിരുന്ന മുരളി വാരിയരെ ആദരിച്ചു. ത്വരിത നാരായണീയ മാതൃസമിതി അംഗങ്ങളായ മുപ്പതോളം അമ്മമാരെ രമ്യാ ഹരിദാസ് ആദരിച്ചു . സംസ്ഥാന യുവജനോത്സവത്തിൽ നാല് ഇനങ്ങളിൽ എ ഗ്രേഡ് നേടിയ വൈഷ്ണവ് ജെ. വാരിയരേയും കുടുംബശ്രീ ബാലസഭ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ആർദ്രയേയും ആദരിച്ചു
യൂണിയൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് രവി സ്വാഗതവും ബാബു ഈങ്ങേങ്ങര നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |