മലപ്പുറം: കാർഷിക മേഖലയിലും ഗതാഗത രംഗത്തുമുൾപ്പെടെ സമഗ്രമായ വികസന പദ്ധതികൾക്ക് ജില്ലാ പദ്ധതിയുടെ ഭാഗമായി രൂപം നൽകണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട കൂടിയാലോചനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗപ്രതിരോധ ശേഷിയും പോഷകഗുണങ്ങളുമുള്ള പരമ്പരാഗത വിത്തിനങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികളുണ്ടാവണം. ജലപാതകൾ ഉൾപ്പെടെ ഗതാഗതമേഖലയ്ക്ക് ഊന്നൽ നൽകണമെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അദ്ധ്യക്ഷയായി. ജില്ലാ കലക്ടർ വി.ആർ.വിനോദ്, ജില്ലാ പ്ലാനിങ് ഓഫീസർ എ.ഡി.ജോസഫ്, ഡി.പി.സി അംഗങ്ങൾ, വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |