ചേലേമ്പ്ര: ബോധം നഷ്ടമായി വെള്ളത്തിൽ മുങ്ങിയ 19കാരനായ എൽ.എൽ.ബി. വിദ്യാർത്ഥിയെ രക്ഷിച്ച എൻ.കെ. മുഹമ്മദ് ഹാഷിർ (ഹാഷിർ ചേലൂപ്പാടം) രാഷ്ട്രപതിയുടെ ജീവൻ രക്ഷാപഥക് അവർഡിന് അർഹനായി. ചേലേമ്പ്ര ഇടിമുഴീക്കലിലെ പള്ളിക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെയാണ് വയനാട് സ്വദേശിയായ 19 കാരൻ ഹരിനന്ദ് മുങ്ങിയത്. ഹാഷിർ വിദ്യാർത്ഥിയെ രക്ഷിച്ച് സി. പി. ആർ. നൽകി ആശുപത്രിയിലെത്തിച്ചു.
കൃത്യസമയത്ത് സി.പി.ആർ കൊടുത്ത ഹാഷിറിനെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ പ്രശംസിച്ചിരുന്നു. അവാർഡിനൊപ്പം ലഭിക്കുന്ന ഒരു ലക്ഷം രൂപ അച്ഛൻ നഷ്ടപ്പെട്ട ഹരിനന്ദിന്റെ തുടർപഠനത്തിനായി നൽകുമെന്ന് ഹാഷിർ അറിയിച്ചു. ഹരിനന്ദിന്റെ അച്ഛന്റെ നിർബന്ധത്തിലാണ് ഹാഷിർ അവാർഡിന് അപേക്ഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |