കോട്ടക്കൽ : ഇന്ത്യനൂരിലെ കൊക്കർണി കാരപറമ്പ് റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. നഗരസഭ ചെയർപേഴ്സൺ ഡോ . ഹനീഷ , വൈസ് ചെയർമാൻ മുഹമ്മദലി ചെരട, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പാറൊളി റംല, വാർഡ് കൗൺസിലർ സി. മൊയ്തീൻകുട്ടി, കെ.കെ. നാസർ, സാജിദ് മങ്ങാട്ടിൽ
, കെ.വി. മുഹമ്മദ്, കെ.വി. ജാഫർ, മുസ്തഫ പറമ്പൻ, എം.പി.ഫിറോസ്, പി.പി.യുസുഫ് തുടങ്ങിയവർ സംബന്ധിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |