SignIn
Kerala Kaumudi Online
Friday, 23 October 2026 9.25 PM IST

മരുത വനത്തിൽ കടുവയുടെ ആക്രമണത്തിൽ ഒരാഴ്ച പ്രായമുള്ള ആനക്കുട്ടി കൊല്ലപ്പെട്ടു.

b
.

എ​ട​ക്ക​ര​:​ ​മ​രു​ത​ ​വ​ന​ത്തി​ൽ​ ​ക​ടു​വ​യു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ഒ​രാ​ഴ്ച​ ​പ്രാ​യ​മു​ള്ള​ ​ആ​ന​ക്കു​ട്ടി​ ​കൊ​ല്ല​പ്പെ​ട്ടു.​ ​വ​ഴി​ക്ക​ട​വ് ​റേ​ഞ്ചി​ലെ​ ​മ​ണ്ണു​ച്ചീ​നി​ ​വ​ന​മേ​ഖ​ല​യി​ലാ​ണ് ​സം​ഭ​വം.​ ​മ​രു​ത​ ​വ​നം​ ​ഔ​ട്ട് ​പോ​സ്റ്റ് ​പ​രി​ധി​യി​ലെ​ ​കൊ​ക്കോ​ ​എ​സ്റ്റേ​റ്റി​ലെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​തോ​ട്ട​ത്തി​ൽ​ ​നി​ന്ന് ​തി​രി​കെ​ ​വ​രു​ന്ന​ ​സ​മ​യം​ ​എ​സ്റ്റേ​റ്റി​ലേ​ക്ക് ​പോ​കു​ന്ന​ ​വ​ന​പാ​ത​യി​ലാ​ണ് ​കാ​ട്ടാ​ന​ക്കു​ട്ടി​യെ​ ​ച​രി​ഞ്ഞ​ ​നി​ല​യി​ൽ​ ​ക​ണ്ട​ത്.​ ​മ​ണ്ണ് ​പു​ര​ണ്ട് ​കി​ട​ക്കു​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​ആ​ന​ക്കു​ട്ടി​യു​ടെ​ ​ജ​ഡം.​
​തൊ​ഴി​ലാ​ളി​ക​ൾ​ ​വി​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​വ​നം​ ​ജീ​വ​ന​ക്കാ​ർ​ ​വൈ​കു​ന്നേ​ര​ത്തോ​ടെ​ ​സം​ഭ​വ​ ​സ്ഥ​ല​ത്തെ​ത്തി.​ ​ഈ​ ​സ​മ​യം​ ​ര​ണ്ട് ​ആ​ന​ക​ൾ​ ​ജ​ഡത്തി​ന​രി​കെ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​കു​ട്ടി​യാ​ന​യു​ടെ​ ​ജ​ഡ​ത്തി​ന് രണ്ട് ​ആ​ന​ക​ൾ​ ​കാ​വ​ൽ​ ​നി​ൽ​ക്കു​ന്ന​ത് ​ക​ണ്ട് ​വ​ന​പാ​ല​ക​ർ​ ​തി​രി​ച്ച് ​പോ​ന്നു.​ ​ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​ ​വ​നം​ ​ജീ​വ​ന​ക്കാ​ർ​ ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ​ ​ആ​ന​ക്കു​ട്ടി​യു​ടെ​ ​ജ​ഡം അ​വി​ടെ​ ​നി​ന്ന് ​വ​ലി​ച്ചി​ഴ​ച്ച് ​കൊ​ണ്ടു​പോ​യ​താ​യി​ ​ക​ണ്ടെ​ത്തി.​ ​തു​ട​ർ​ന്ന് ​വ​ന​പാ​ല​ക​ർ​ ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തി​യ​പ്പോൾ സം​ഭ​വ​ ​സ്ഥ​ല​ത്ത് ​നി​ന്ന് ​നൂ​റ് ​മീ​റ്റ​ർ​ ​അ​ക​ലെ​ ​പൊ​ന്ത​ക്കാ​ട്ടി​ലാ​ണ് ​ആ​ന​ക്കു​ട്ടി​യു​ടെ​ ​ജ​ഡം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വ​ന​പാ​ല​ക​ർ​ ​ക​ടു​വ​യെ​ ​ക​ണ്ട​താ​യും​ ​അ​വ​ർ​ ​വെ​ടി​യു​തി​ർ​ത്ത​തോ​ടെ​ ​ക​ടു​വ,​ ​ആ​ന​ക്കു​ട്ടി​യു​ടെ​ ​ജ​ഢം​ ​ഉ​പേ​ക്ഷി​ച്ച് ​ഓ​ടി​പ്പോ​യ​താ​യും​ ​പ​റ​യു​ന്നു.​ ​
ആ​ന​ക്കു​ട്ടി​യു​ടെ​ ​കു​റെ​ ​ഭാ​ഗ​ങ്ങ​ൾ​ ​ക​ടു​വ​ ​ഭ​ക്ഷി​ച്ച​താ​യാ​ണ് ​അ​റി​യു​ന്ന​ത്.​ ​വെ​റ്റ​റി​ന​റി​ ​ഡോ​ക്ട​ർ​മാ​രെ​ ​സ്ഥ​ല​ത്തെ​ത്തി​ച്ച് ​ജ​ഡം പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​ന​ട​ത്തി​ ​സം​സ്‌​ക​രി​ച്ചു.​ ​വ​ഴി​ക്ക​ട​വ് ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​ഷെ​രീ​ഫ് ​പ​നോ​ല​ൻ,​ ​വെ​റ്റ​റി​ന​റി​ ​ഡോ​ക്ട​ർ​മാ​രാ​യ​ ​ശ്യാം,​ ​നൗ​ഷാ​ദ​ലി,​ ​റെ​യ്നു,​ ​മ​റ്റ് ​വ​നം​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​ർ​ ​പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​ന​ട​പ​ടി​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL