വളാഞ്ചേരി : മലബാർ ദേവസ്വം ബോർഡ് കമ്മിഷണറായി ടി.സി. ബിജുവിനെ നിയോഗിച്ച് സർക്കാർ ഉത്തരവായി. നിലവിൽ ഡെപ്യൂട്ടി കമ്മിഷണറായ ടി.സി. ബിജു കഴിഞ്ഞ എട്ട് മാസമായി കമ്മിഷണറുടെ അധിക ചുമതലയിൽ തുടർന്നു വരികയായിരുന്നു. ടി.സി. ബിജു കാടാമ്പുഴ ഭഗവതി ദേവസ്വം, മമ്മിയൂർ ദേവസ്വം, ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ ഭരണാധികാരിയായി പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം, പന്തല്ലൂർ എസ്റ്റേറ്റ്, മട്ടന്നൂർ മഹാദേവക്ഷേത്രം, തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം, തൃത്തല്ലൂർ ശിവക്ഷേത്രം എന്നിവയുടെ ഭരണ ചുമതല മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് ഡെപ്യൂട്ടി കമ്മിഷണർ എന്ന നിലയിൽ ഇദ്ദേഹം നേതൃപരമായ പങ്കു വഹിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |