SignIn
Kerala Kaumudi Online
Friday, 23 October 2026 1.00 AM IST

കവളപ്പാറ: പ്രവർത്തന പുരോഗതി അറിയിക്കണം

കൊച്ചി: മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടലിനെ തുടർന്ന് കൃഷി ഭൂമി നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി രൂപീകരിച്ച സമിതിയുടെ പ്രവർത്തന പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി. വിഷയം അടുത്തയാഴ്ച പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്രിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനോട് നിർദ്ദേശിച്ചത്.

കല്ലും മണ്ണും ഒഴുകിയെത്തി കൃഷി ഭൂമി നഷ്ടമായവരുടെ പുനരധിവാസത്തിന് നടപടിയെടുക്കണമെന്ന കോടതിയുടെ ഉത്തരവ് പ്രകാരം നടപടി തുടങ്ങിയതായി സർക്കാർ നേരത്തേ അറിയിച്ചിരുന്നു. കവളപ്പാറ ദുരന്തത്തിനിരയായവർ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 2019 ആഗസ്റ്റ് എട്ടിനുണ്ടായ ദുരന്തത്തിൽ 59 പേർ മരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL