മലപ്പുറം: പട്ടികജാതി, വർഗ്ഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് എടുത്തു കളഞ്ഞ നടപടിയിൽ അയ്യങ്കാളി സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇത് പുനസ്ഥാപിക്കണം. സംസ്ഥാന ബഡ്ജറ്റിൽ പട്ടികജാതി വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ പകുതിയിലേറെ വെട്ടിക്കുറച്ചുവെന്നും യോഗം വിലയിരുത്തി. അഡ്വ.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷൻ വെള്ളില സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എൻ.കെ. ഉണ്ണിക്കൃഷ്ണൻ, ഇ.കെ. കൃഷ്ണദാസ്, വി.പി.എം.ചന്ദ്രൻ, എൻ.പി. വാസുദേവൻ, പി. സുനിൽകുമാർ, ടി.പി. സുബ്രഹ്മണ്യ ശർമ്മ, വി.പി. രവി, എ.പി.ഉണ്ണി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |