
എടവണ്ണപ്പാറ: തെരുവുകച്ചവടവും കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ വാഴക്കാട് പഞ്ചായത്ത് നടപടികൾ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദിന്റെയും വാർഡ് മെമ്പർ സരോജിനിയുടെയും വാർഡ് മെമ്പർ.കെ .പി. മൂസക്കുട്ടിയുടെയും വാഴക്കാട് എച്ച്.ഐ ഡാനിഷിൻ്റെയും നേതൃത്വത്തിലാണ് നടപടികൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായിഎടവണ്ണപ്പാറ കൊണ്ടോട്ടി റോഡിൽ അനധികൃതമായി കെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡ്ഡ് പൊളിച്ച് നീക്കി. വരും ദിവസങ്ങളിൽ ശക്തമായ നടപടി ഉണ്ടാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.മാലിന്യമുക്ത കേരളം എന്റെ നാട് നല്ല നാട് ശുചീകരണ പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളാണ് പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |