SignIn
Kerala Kaumudi Online
Friday, 23 October 2026 4.12 PM IST

ഉർദു ബുള്ളറ്റിൻ ഓൺലൈൻ പ്ലാറ്റ്‌ഫോമിലും

മലപ്പുറം : കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രമായ ഉർദു ബുള്ളറ്റിൻ ഇനിമുതൽ ഓൺലൈനിലും ലഭ്യമാവും.
പ്രമുഖ എഴുത്തുകാരുടെ വിദ്യാഭ്യാസ ലേഖനങ്ങൾ, പഠനങ്ങൾ , അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഥകൾ,കവിതകൾ ലേഖനങ്ങൾ, സർവ്വീസ് പ്രശ്നങ്ങൾ, സംഘടനാ വാർത്തകൾ തുടങ്ങിയവ ബുള്ളറ്റിനിലുണ്ട്. ഓരോ വർഷവും മൂന്ന് ലക്കങ്ങളായി പുറത്തിറക്കുന്ന ബുള്ളറ്റിൻ മലയാളത്തിലും ഉർദുവിലും പ്രസിദ്ധീകരിക്കുന്നുണ്ട്.
ഓൺലൈൻ ഉർദു ബുള്ളറ്റിന്റെ പ്രകാശനം പി. അബ്ദുൽ ഹമീദ് എം.എൽ. എ നിർവ്വഹിച്ചു. കെ.യു.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ കെ.പി ഷംസുദ്ധീൻ തിരൂർക്കാട്, ട്രഷറർ ടി.എ. റഷീദ് പന്തല്ലൂർ, സെക്രട്ടറി എം.പി സത്താർ അരയങ്കോട്, ജില്ലാ സെക്രട്ടറി സാജിദ് മൊക്കൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL